ഇന്ധന വിലവർധന; അണയാതെ പ്രതിഷേധം; പ്രൈവറ്റ് ബസുടമകൾ നിൽപ്പുസമരം നടത്തി

By News Desk, Malabar News
petrol-diesel
Representational Image

സുൽത്താൻ ബത്തേരി : കുതിച്ചുയരുന്ന ഇന്ധനവില വർധനയ്‌ക്കെതിരെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനക്കുന്നു. പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നിൽപ്പുസമരം നടത്തി.

ജില്ലയിലെ ബസുടമകളും കുടുംബാംഗങ്ങളും അവരുടെ ബസിന്റെയും വീടുകളുടെയും മുന്നിലാണ് നിൽപ്പുസമരം നടത്തിയത്. ജില്ലാ പ്രസിഡണ്ട് പികെ ഹരിദാസ് ഉൽഘാടനം ചെയ്‌തു.

കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെട്രോൾ പമ്പിനുമുന്നിലാണ് പ്രതിഷേധവുമായി എത്തിയത്. എഐസിസിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കൽപറ്റയിൽ സമരം നടത്തിയത്. ടി സിദ്ദിഖ് എംഎൽഎ ഉൽഘാടനം ചെയ്‌തു. കെകെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പിപി ആലി, ടിജെ ഐസക്, സി ജയപ്രസാദ്, ഗിരീഷ് കൽപറ്റ, കെ അജിത, പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

ഗൂഡല്ലൂരിലെ പെട്രോൾ പമ്പുകൾക്ക് മുന്നിലും കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ഇന്ധനവില കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.

Also Read: കണ്ണൂരിൽ മർദ്ദനമേറ്റ കുഞ്ഞിന്റെ ചികിൽസ സര്‍ക്കാര്‍ ഏറ്റെടുക്കും; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE