ന്യൂഡെൽഹി: അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് വികെ സിംഗ്. ചൈനയ്ക്കും പാകിസ്ഥാനും എതിരായ യുദ്ധത്തിൽ ആറു മാസത്തെ പരിശീലനം നേടിയ യുവാക്കളാണ് പങ്കെടുത്തത്. അന്ന് ഉണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് ഉണ്ടാകുന്നത്. അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാത്തവരാണ് പരിഷ്കരണത്തെ എതിർക്കുന്നതെന്നും വികെ സിംഗ് പറഞ്ഞു.
നേരത്തെ വിഷയത്തിൽ വികെ സിംഗ് നടത്തിയ പരാമർശം വിവാദമായിരുന്നു. ആവശ്യമുള്ളവര്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ മതി എന്നാണ് വികെ സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വേണ്ടാത്തവര്‍ സൈന്യത്തില്‍ ചേരേണ്ടെന്നും വികെ സിംഗ് പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കുകയും പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
Read Also: രാഷ്ട്രപതി സ്ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്