പിഎസ്‌സി ഉദ്യോഗാർഥി സമരം; സംസ്‌ഥാനത്ത് ഇന്നും തുടരും

By Team Member, Malabar News
psc protest
Representational image
Ajwa Travels

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും. തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്‌തത നൽകികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നത് വരെ സമാധാനപരമായി സമരം മുന്നോട്ട് കൊണ്ടുപോകാനാണ് എൽജിഎസ് ഉദ്യോഗാർഥികൾ തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ ഇതുവരെ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകാത്തതിനാൽ സമരം കൂടുതൽ ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഒ ഉദ്യോഗാർഥികൾ. ഒപ്പം തന്നെ സമരം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി സിപിഒ റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട കൂടുതൽ ഉദ്യോഗാർഥികളെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കൊണ്ടുവരാനും സമരക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇവർക്കൊപ്പം തന്നെ സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സമരം തുടരുകയാണ് നോണ്‍ അപ്രൂവ്ഡ് അധ്യാപകരുടെ സംഘടന. കൂടാതെ സംസ്‌ഥാനത്ത് എച്ച്എസ്എ ഇംഗ്ളീഷ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവും ഇന്ന് തുടരും.

Read also : ഉയരുന്ന താപനില; സംസ്‌ഥാനം ചൂടിലേക്ക്; നിർദ്ദേശങ്ങൾ; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE