പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം തുടരും; യൂത്ത് കോൺഗ്രസിന്റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്

By News Desk, Malabar News
PSC Protest kerala
Ajwa Travels

തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിന് എതിരെയും റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ഇന്നും തുടരും. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

പ്രതിഷേധത്തിന്റെ ഭാഗമായി യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും കെഎസ്‌യുവിന്റെ പിഎസ്‌സി ഉപരോധവും ഇന്ന് നിശ്‌ചയിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സെക്രട്ടറിയേറ്റിൽ പോലീസ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്തതിനാൽ ഉദ്യോഗാർഥികൾ കടുത്ത നിരാശയിലാണ്. റാങ്ക് ലിസ്‌റ്റ് നീട്ടുന്നതും, തസ്‌തികകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളും മന്ത്രിസഭയിൽ നിന്നുണ്ടായില്ല. മാത്രമല്ല, കൂടുതൽ താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷ.

Also Read: വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE