സംസ്‌ഥാനത്ത് പിഎസ്‌സി പരീക്ഷകൾ നാളെ മുതൽ; കോവിഡ് ബാധിതർക്കും അവസരം

By Team Member, Malabar News
VSSC has cancelled the recruitment exam conducted on Sunday
Rep. Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന പിഎസ്‌സി പരീക്ഷകൾ നാളെ മുതൽ പുനഃരാരംഭിക്കും. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ 2 മാസക്കാലമായി നിർത്തി വച്ചിരുന്ന പരീക്ഷകൾ ജൂലൈ 1 മുതൽ പുനഃരാരംഭിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 20ആം തീയതി മുതൽ നടത്താനിരുന്ന പരീക്ഷകൾ ജൂലൈയിൽ നടത്തും. കൂടാതെ ജൂലൈയിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന 6 പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

അതേസമയം ജൂലൈ 10ആം തീയതി നടത്താനിരുന്ന ഡ്രൈവർ പരീക്ഷ ഓഗസ്‌റ്റിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംസ്‌ഥാനത്ത് പൊതു ഗതാഗതം സാധാരണ നിലയിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതേ തുടർന്ന് നാളെ സംസ്‌ഥാനത്ത് വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്‌റ്റ് ഓഫിസർ പരീക്ഷ നടക്കും.

കൂടാതെ കോവിഡ് ബാധിതരായ ഉദ്യോഗാർഥികൾക്കും പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. ഇവർക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറികൾ സജ്‌ജമാക്കും. ഇവർ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും, മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. അഡ്‌മിഷൻ ടിക്കറ്റിന്റെ പകർപ്പും, തിരിച്ചറിയൽ രേഖയുമായി പരീക്ഷക്ക് അരമണിക്കൂർ മുൻപ് ഉദ്യോഗാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9446445483, 0471 2546246 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read also : പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്‌ആർടിസി ജീവനക്കാർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE