സാഹോദര്യ സ്‌നേഹത്തിന്റെ കഥയുമായി ‘പ്യാലി’; ട്രെയ്‌ലര്‍ പുറത്ത്

By News Bureau, Malabar News
pyali movie
Ajwa Travels

നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പ്യാലി’യുടെ ട്രെയ്‌ലര്‍ പുറത്ത്. ഹിന്ദിയിലും മലയാളത്തിലും ആയിട്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാഹോദര്യ സ്‌നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. പ്രായഭേദമന്യേ ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ എല്ലാവർക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകർ വ്യക്‌തമാക്കി.

അഞ്ചു വയസുകാരിയായ ബാര്‍ബി ശര്‍മ്മയെ ഏറെ അഭിനയ മുഹൂര്‍ത്തങ്ങളുള്ള പ്രധാന കഥാപാത്രം ചെയ്‌തെടുപ്പിക്കുക എന്നത് വെല്ലുവിളി ആയിരുന്നെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ബാര്‍ബി ശര്‍മ്മയുടെയും ജോര്‍ജ് ജേക്കബിന്റെയും മികച്ച പ്രകടനമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാണ്‌.

എന്‍എഫ് വര്‍ഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അനശ്വര നടന്‍ എന്‍എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ‘വിസാരണെ’, ‘ആടുകളം’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആടുകളം മുരുഗദാസും ‘പ്യാലി’യില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

pyali-movie

അതേസമയം ഇവരെ കൂടാതെ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ സാന്നിധ്യവും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

തമിഴിലെ പ്രശസ്‌ത ഛായാഗ്രാഹകന്‍ വെട്രിയുടെ ശിഷ്യന്‍ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. കലയ്‌ക്കും സംഗീതത്തിനും സൗണ്ട് ഡിസൈനിങ്ങിനും ചിത്രത്തിൽ അതീവ പ്രാധാന്യമുണ്ട്. ‘ടേക്ക് ഓഫ്’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമനാണ് സിനിമയുടെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

directors
സംവിധായകരായ ബബിത, റിന്‍

കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിച്ച ‘ജല്ലിക്കട്ട്’ എന്ന ചിത്രത്തിന് വേണ്ടി സംഗീതവും സൗണ്ട് ഡിസൈനും നിർവഹിച്ച പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമാണ് ‘പ്യാലി’യുടെ സംഗീതവും സൗണ്ട് ഡിസൈനും ഒരുക്കുന്നത്. എഡിറ്റർ- ദീപുജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍.

Most Read: വിറ്റാമിന്‍ ‘എ’ അഭാവം ഉള്ളവർക്കായി ഒരു ഡയറ്റ് പ്ളാൻ; ഇവ ഉള്‍പ്പെടുത്താം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE