ക്വാറന്റൈന്‍; വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കും 7 ദിവസമാക്കാന്‍ സാധ്യത

By Team Member, Malabar News
Malabarnews_kerala quarantine
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതല്‍ വിദേശത്ത് നിന്നും എത്തുന്ന ആളുകള്‍ക്കും ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി ചുരുക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കും. നിലവില്‍ 14 ദിവസമാണ് വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകളുടെ ക്വാറന്റൈന്‍ കാലാവധി.

ഇതര സംസ്ഥാനത്ത് നിന്നും കേരളത്തില്‍ എത്തുന്ന ആളുകളുടെ ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതോടൊപ്പം തന്നെ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്കും 7 ദിവസം ക്വാറന്റൈന്‍ ആക്കാന്‍ ഉള്ള ധാരണയിലാണ് സര്‍ക്കാര്‍.

വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന ആളുകള്‍ യാത്രക്ക് മുന്‍പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ കേരളത്തിലെത്തിയാല്‍ അവര്‍ 7 ദിവസം നിര്‍ബന്ധ ക്വാറന്റൈനില്‍ കഴിയണം. ശേഷം 7 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. എന്നാല്‍ 7 ദിവസങ്ങള്‍ക്ക് ശേഷം പരിശോധന നടത്താത്തവര്‍ 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. അതിനു ശേഷമായിരിക്കും ഉത്തരവ് പുറത്തിറങ്ങുന്നത്.

Read also : ‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE