സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറും പമ്പും; കരട് മാർഗനിർദ്ദേശമായി

By Trainee Reporter, Malabar News
Bars and pumps in IT parks
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകളും പമ്പുകളും വരുന്നു. സംസ്‌ഥാന സർക്കാരിന്റെ മദ്യനയത്തിൽ ആകും പമ്പുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗനിർദ്ദേശത്തിന്റെ കരടുമായി. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐടി സ്‌ഥാപനങ്ങൾക്ക് ആകും പമ്പ് ലൈസൻസ് നൽകുക. നിശ്‌ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികൾ ആയിരിക്കണമെന്ന നിബന്ധനയും കരട് മാർഗനിർദ്ദേശത്തിലുണ്ട്.

ഐടി സെക്രട്ടറിയുടെ റിപ്പോർട് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഐടി പാർക്കിന് ഉള്ളിലായിരിക്കും പമ്പുകൾ. പുറത്ത് നിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല. പമ്പ് നടത്തിപ്പിന് ഐടി സ്‌ഥാപനങ്ങൾക്ക്‌ വേണമെങ്കിൽ ഉപകരാർ നൽകാം. ക്ളബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന.

സംസ്‌ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. അതേസമയം, ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പമ്പ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പ്രധാന പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. നിലവിൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ ഗസ്‌റ്റ്‌ ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ട്.

Most Read: തൊഴിൽ തർക്കം; സിഐടിയു ചുമട്ടു തൊഴിലാളികൾ മൂന്ന് പേരെ മർദ്ദിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE