രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്‌ഐ പ്രതിഷേധം

By News Desk, Malabar News
MalabarNews_flood relief kits
കെട്ടിടത്തിനുള്ളിൽ കൂട്ടിവച്ച നിലയിൽ കണ്ടെത്തിയ പ്രളയ ദുരിതാശ്വാസ കിറ്റുകള്‍
Ajwa Travels

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ കൂട്ടിവച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് ഇവ പൂഴ്‍ത്തി വെച്ചതാണെന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐ ഇവിടേക്ക് രാത്രി പ്രതിഷേധം സംഘടിപ്പിച്ചു. അരി, ഭക്ഷ്യ ധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, തുണികള്‍, തുടങ്ങി അനവധി സാധനങ്ങള്‍ ആണ് നിലമ്പൂരിലെ കടമുറിക്ക് ഉള്ളില്‍ കണ്ടെത്തിയത്.

ഭക്ഷണ കിറ്റുകളെല്ലാം കാലപ്പഴക്കത്തെ തുടര്‍ന്ന് നശിച്ചു. പൂട്ടി കിടക്കുന്ന മുറി വാടകക്ക് നല്‍കാന്‍ ഉടമസ്‌ഥര്‍ തുറന്നപ്പോള്‍ ആണ് ഇവ കുന്നുകൂടി കിടക്കുന്നത് പുറം ലോകം അറിഞ്ഞത്. വയനാട് എംപി എന്ന് മുദ്ര ചെയ്‌ത കിറ്റുകള്‍ ഇതില്‍ ഉണ്ട്. ഇവ പ്രളയ സമയത്ത് മണ്ഡലത്തില്‍ വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്‍കിയതാണെന്നാണ് കരുതുന്നത്. കേരള തമിഴ്‌നാട് ഫ്‌ളഡ് റിലീഫ് എന്ന് എഴുതിയ കിറ്റുകളും ഉള്‍പ്പടെ 250ഓളം കിറ്റുകളാണ് നശിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

Also Read: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാര്‍ റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന്

ഭക്ഷ്യ സാധനങ്ങള്‍ ആര്‍ക്കും ഉപകരിക്കാതെ നശിപ്പിച്ചതിന് കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം എന്ന് ഇവിടേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇങ്ങനെ ഭക്ഷ്യ ധാന്യങ്ങള്‍ കൂടി കിടക്കുന്നത് അറിയില്ലെന്ന് ആയിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE