സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 7 ജില്ലകളിൽ മഴക്ക് സാധ്യത

By Team Member, Malabar News
Rain Alert In 7 Districts In Kerala In The Next 3 Hours
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 7 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചത്.

അതേസമയം സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. ഇതേ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. എന്നാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഇല്ലെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.

Read also: അയാൾ മുസ്‌ലിം ലീഗല്ലെ, അതിന്റെ വിവരക്കേടാണ്; പികെ ബഷീറിന് മറുപടിയുമായി എംഎം മണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE