സൂപ്പര്‍താരം സൂര്യ തന്റെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായികയാകുമെന്ന് റിപ്പോർട്ടുകൾ. ‘കൂട്ടത്തില്‍ ഒരുവന്‍‘ എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ടിജെ ജ്‌ഞാനവേലിനൊപ്പമാണ് സൂര്യ ചിത്രം ചെയ്യുന്നതെന്നാണ് സൂചനകൾ.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായാല്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കര്‍ണനിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച രജിഷ വിജയന് ഇപ്പോള്‍ കോളിവുഡിൽ കൈ നിറയെ ചിത്രങ്ങളാണ്.
Read Also: ചാമ്പ്യൻസ് ലീഗ്; റയലിനെ മലർത്തിയടിച്ച് ചെൽസി ഫൈനലിൽ