രാജ്കുമാര്‍ റാവുവിന്റെ ‘ഛലാംഗ്’; ട്രെയ്ലര്‍ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_chhalaang
Representational image
Ajwa Travels

ബോളിവുഡ് താരം രാജ്കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ഛലാംഗ്. അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് കൊണ്ട് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കായിക അധ്യാപകനായാണ് രാജ്കുമാര്‍ റാവു എത്തുന്നത്. അദ്ദേഹത്തിന്റെ മികച്ച ഒരു കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിലേതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.

ചിത്രത്തില്‍ രാജ്കുമാറിന്റെ നായികയായി എത്തുന്നത് നുഷ്രത് ആണ്. ഹരിയാനയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കായിക അധ്യാപകനായി എത്തുന്ന രാജ്കുമാറിന്റെ കഥാപാത്രം അവിടെ തന്റെ തൊഴിലിനുണ്ടാകുന്ന ഭീഷണി അതിജീവിക്കുന്നതാണ് കഥയുടെ പ്രമേയമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ചിത്രം സംവിധാനം ചെയ്യുന്നത് ഹന്‍സാല്‍ മേഹ്ത ആണ്. കമ്പ്യൂട്ടര്‍ അധ്യാപികയായി സ്‌കൂളില്‍ എത്തുന്ന നുഷ്രത് രാജ്കുമാറിന് പിന്തുണ നല്‍കുന്ന കഥാപാത്രമാണ് ചെയ്യുന്നത്. കായിക പശ്‌ചാത്തലം കൂടി ചര്‍ച്ച ചെയ്യുന്ന സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.

Read also : നയന്‍സും കുഞ്ചാക്കോ ബോബനും ഒരുമിച്ച്; ‘നിഴല്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE