ഏത് ചുമതലയും ഏറ്റെടുക്കാം, ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്; കെ മുരളീധരൻ

By Trainee Reporter, Malabar News
K Muraleedharan reiterates that Silver Line does not have central approval
Ajwa Travels

കോഴിക്കോട്: ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തവണ നേമത്ത് സുരേന്ദ്രൻ പിളളയെ പെട്ടെന്ന് സ്‌ഥാനാർഥിയാക്കിയത് യുഡിഎഫിന് തിരിച്ചടിയായി. നേമത്തേക്ക് വലിയ നേതാക്കൾ വേണമെന്നില്ല. കോൺഗ്രസിന് ജയിക്കാവുന്ന മണ്ഡലമാണ്. കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക വന്നാൽ ആദ്യം ഒച്ചയും പ്രകടനവും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയും ദേശീയ നേതൃത്വവും പറയുന്നതെന്താണോ അത് താൻ കേൾക്കും. മതമേലധ്യക്ഷൻമാർ കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ ഇടപെട്ടിട്ടില്ല, മുരളീധരൻ പറഞ്ഞു.

സ്‌ഥിരം തോൽക്കുന്ന സീറ്റിലും ഘടകകക്ഷികൾക്ക് സീറ്റ് കൊടുക്കരുതെന്ന നിലപാട് ശരിയല്ല. പിസി ചാക്കോ പോയത് നഷ്‌ടമാണ്. പിസി ചാക്കോ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലായിരുന്നു, മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുതെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ഹരിപ്പാട് അമ്മയെ പോലെ, നേമത്ത് മൽസരിക്കാൻ ഇല്ല; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE