നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാർശ

By Team Member, Malabar News
Recommendation To Impliment Thozhilurapp Scheme In Cities
Ajwa Travels

ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശുപാർശ ചെയ്‌ത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിൽ. കൂടാതെ രാജ്യത്തെ അസമത്വം കുറക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

വരുമാന വര്‍ധനവ് ഒരു വിഭാഗത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയാണെന്നും, ഗ്രാമനഗര മേഖലകളില്‍ തൊഴിലാളി പങ്കാളിത്വത്തിലും അസമത്വം പ്രകടമാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്കായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നത്.

നഗരങ്ങളിലെ തൊഴിലില്ലായ്‌മക്ക് പരിഹാരം കാണാന്‍ ലക്ഷ്യം വച്ചാണ് ശുപാര്‍ശ. രാജ്യത്തെ അസമത്വം കുറയ്‌ക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും, സാര്‍വത്രിക അടിസ്‌ഥാന വരുമാനം നടപ്പിലാക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു.

Read also: ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് ആവർത്തിച്ച് പ്രോസിക്യൂഷൻ; ചോദ്യം ചെയ്‌ത്‌ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE