രാജ്യസഭയില്‍ മലയാളി സാന്നിധ്യം ആദ്യമായി 14

By News Desk, Malabar News
MalabarNews_ rajysabha
Representation Image
Ajwa Travels

ആദ്യമായി രാജ്യസഭയില്‍ മലയാളികളുടെ എണ്ണം 14 ആയി. എം.വി. ശ്രേയാംസ്‌കുമാറിന്റെ ജയത്തോടെയാണ് രാജ്യസഭയില്‍ റെക്കോര്‍ഡ് മലയാളി പ്രാതിനിധ്യം ആയത്. കേരളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 9 പേരുള്‍പ്പെടെ രാജ്യസഭയില്‍ നിലവിലുള്ളത് 14 മലയാളികള്‍.

ശ്രേയാംസ്‌കുമാറിനു പുറമേ ജോസ് കെ.മാണി, വയലാര്‍ രവി, എ.കെ. ആന്റണി, ബിനോയ് വിശ്വം, എളമരം കരീം, കെ.സോമപ്രസാദ്, കെ.കെ. രാഗേഷ്, പി.വി. അബ്ദുല്‍ വഹാബ്, എന്നിവരാണു രാജ്യസഭയില്‍ കേരളത്തിന്റെ പ്രതിനിധികള്‍. ഇവരെ കൂടാതെ രാജസ്ഥാനില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം, കെ.സി. വേണുഗോപാല്‍, മഹാരാഷ്ട്രയില്‍ നിന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍, കര്‍ണാടകയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ എന്നിവരും രാജ്യസഭയിലുള്ള മലയാളികളാണ്. ഒപ്പം നോമിനേറ്റഡ് അംഗമായി സുരേഷ് ഗോപിയും.

ഇതിന് മുന്‍പ് 1992-97 ,1964-65 കാലഘട്ടങ്ങളില്‍ 2 തവണ രാജ്യസഭയിലെ മലയാളി പ്രാതിനിധ്യം 13 ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE