പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് നീട്ടി

By Film Desk, Malabar News
kaduva

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ റിലീസ് മാറ്റി. ജൂലൈ ഏഴിനാകും ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം ഈ മാസം 30ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

പൃഥ്വിരാജ് തന്നെയാണ് റിലീസ് നീട്ടിയ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. പോരാട്ടം കൂടുതൽ കഠിനമാണെന്നും ചില അപ്രവചനീയ സാഹചര്യങ്ങൾ കൊണ്ട് കടുവയുടെ റിലീസ് അടുത്ത ആഴ്‌ചയിലേക്ക് മാറ്റുകയാണെന്നും താരം അറിയിച്ചു.

‘വലിയ സ്വപ്‌നങ്ങൾ, വലിയ തടസങ്ങൾ, ശക്‌തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്! ചില അപ്രവചനീയ സാഹചര്യങ്ങൾ കൊണ്ട് കടുവയുടെ റിലീസ് അടുത്ത ആഴ്‌ചയിലേക്കു മാറ്റുകയാണ്. ഷെഡ്യൂൾ ചെയ്‌ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്‌നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു’, പൃഥ്വി വ്യക്‌തമാക്കി.

ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്‌ജി പണിക്കർ, സംയുക്‌ത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജിനു വി എബ്രഹാമിന്റേതാണ് സിനിമയുടെ തിരക്കഥ.

Most Read: കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE