വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ ഒരുങ്ങുന്നു

By News Desk, Malabar News
MalabarNews_jio smart phones
Representation Image
Ajwa Travels

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വില്പനക്ക് എത്തിക്കുക. 4ജി, 5ജി സ്മാര്‍ട്ട്ഫോണുകള്‍ക്കായി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് മുകേഷ് അംബാനി നേരത്തെ പറഞ്ഞിരുന്നു.

റിലയന്‍സില്‍ 4,500 കോടി ഡോളര്‍ നിക്ഷേപം ഗൂഗിള്‍ നടത്തുമെന്ന് ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു. ജിയോ പ്ലാറ്റ്ഫോമുകളിലെ 13 തന്ത്രപ്രധാന നിക്ഷേപകരില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഫേസ്ബുക്കാണ്. 43,574 കോടി രൂപയുടെ 9.9 ശതമാനം ഓഹരിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE