റിപ്പബ്ളിക് ദിനാചരണത്തിന് നാളെ തുടക്കം

By Desk Reporter, Malabar News
Republic Day celebration begins tomorrow

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജൻമദിനമായ ജനുവരി 23ന് റിപ്പബ്ളിക് ദിനാചരണങ്ങൾ തുടങ്ങുന്നത്.

ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമ നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മുൻ വർഷങ്ങളിൽ ജനുവരി 24 മുതലായിരുന്നു റിപ്പബ്ളിക് ദിന ആഘോഷങ്ങൾ രാജ്യത്ത് നടന്നിരുന്നത്.

പുനർനിർമാണം പൂർത്തിയായ ശേഷം ആദ്യമായ് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ളിക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്. റിപ്പബ്ളിക് ദിനം പ്രമാണിച്ചുള്ള 3 ലെയർ സുരക്ഷയും ഡെൽഹി നഗരത്തിൽ ഇന്ന് നിലവിൽ വരും. വ്യത്യസ്‌ത ഭീകരവാദ സംഘടനകൾ റിപ്പബ്ളിക് ദിനത്തിൽ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന മുന്നറിയിപ്പ് വിവിധ എജൻസികൾ സ്‌ഥിരീകരിച്ചിട്ടുണ്ട്.

Most Read:  ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് നിർണായകമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE