റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ

By Trainee Reporter, Malabar News
Shashi-Tharoor_Malabar news
Ajwa Travels

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എംപി ശശി തരൂർ. നേരത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പബ്ളിക്ക് ദിനാഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്.

കോവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയും നിലവിൽ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾക്ക് നമുക്ക് മുഖ്യാതിഥി ഇല്ലാതാകുകയും ചെയ്‌ത സാഹചര്യത്തിൽ എന്തുകൊണ്ട് ഒരു പടികൂടി മുന്നോട്ട് പോയി നമുക്ക് ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന ആഘോഷമേ ഒഴിവാക്കികൂടാ? എപ്പോഴത്തെയും പോലെ ഇത്തവണ പരേഡിന് ആളെകൂട്ടുന്നത് നിരുത്തരവാദ നടപടിയാകും, അദ്ദേഹം പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധ ബ്രിട്ടനിൽ കൂടുതൽ ആശങ്കകൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ സന്ദർശനം ഒഴിവാക്കിയത്.

Read also: ആർഎസ്എസിനെയും മോഹൻ ഭാഗവതിനേയും തകർക്കുമെന്ന് പ്രസംഗം; കർഷക നേതാവിന് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE