മെയ് 6 മുതൽ 28 വരെ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

By Trainee Reporter, Malabar News
Restriction on trains passing
Representational Image
Ajwa Travels

കോട്ടയം: ഇരട്ടപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മെയ് 6 മുതൽ 28 വരെ കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിനുകളുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു.

മെയ് 6 മുതൽ 22 വരെ രാവിലെ മൂന്ന് മാണി മുതൽ അഞ്ചു മണിക്കൂർ വരെയാണ് ഗതാഗത നിയന്ത്രണം. 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണിക്കൂറും കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി തടയും. ഈ സമയത്തെ ട്രെയിനുകൾ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.

മെയ് 23ന് റെയിൽവേ സുരക്ഷാ കമ്മീഷൻ പുതിയ പാത പരിശോധിക്കും. 28ന് പുതിയ പാത വഴി ട്രെയിനുകൾ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം-മംഗളൂരു 634 കിലോമീറ്റർ പാത പൂർണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂർ-ചിങ്ങവനം 16.5 കിലോമീറ്റർ പാത മാത്രമാണ് ഇരട്ടപ്പാതയില്ലാത്തത്.

Most Read: സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE