ഡെൽഹി: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളാണ് ഒരാഴ്‌ച കൂടി നീട്ടിയത്.
ഈ മാസം 22 വരെ നിയന്ത്രണങ്ങൾ സംസ്‌ഥാനങ്ങൾക്ക് ബാധകമായിരിക്കും. പ്രചരണത്തിനായി റാലികളോ റോഡ് ഷോകളോ നടത്താൻ പാടില്ല. 300 പേർ വരെയുള്ള യോഗങ്ങൾ ഓഡിറ്റോറിയങ്ങളിൽ നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.
തിരഞ്ഞെടുപ്പ് നിരീക്ഷകരും ആരോഗ്യ മന്ത്രാലയവും പ്രചാരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടതിന്റെ ഫലമായാണ് നടപടിയെന്നാണ് സൂചന.
Most Read: സംസ്‌ഥാനത്ത് 50 ശതമാനം പിന്നിട്ട് കുട്ടികളുടെ വാക്‌സിനേഷന്‍