കാജോളിനെ കേന്ദ്ര കഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’യുടെ ചിത്രീകരണം ആരംഭിച്ചു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ‘സുജാത’ എന്ന കഥാപാത്രത്തെയാണ് കാജോള്‍ അവതരിപ്പിക്കുന്നത്.
ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സമീര്‍ അറോറയുടേതാണ് തിരക്കഥ. നേരത്തെ ‘ലാസ്റ്റ് ഹുറേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. പിന്നീട് സലാം വെങ്കിയെന്ന് ആക്കുകയായിരുന്നു.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി സംവിധായിക കസേരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സലാം വെങ്കി. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജിയുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള രേവതി ഇതിനോടകം സംവിധായക എന്ന നിലയിൽ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്.
അതേസമയം ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Most Read: മീഡിയ വണ്‍ ചാനലിന്റെ വിലക്ക്; കാരണം ആഭ്യന്തര രഹസ്യമെന്ന് കെ സുരേന്ദ്രന്