കോഴിക്കോട്: റോഡ് പ്രവൃത്തിയുടെ നിലവാരം ഉറപ്പാക്കാൻ പുതിയ പദ്ധതികളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജിയണലുകളിലാണ് ഓട്ടോമാറ്റിക്ക് പരിശോധനാ ലാബ് വരുന്നത്. ഇതിനായി പ്രത്യേക വാഹനം സജ്‌ജമാക്കും. ഈ വാഹനമാണ് റോഡ് പണി നടക്കുന്ന സ്‌ഥലത്തെത്തി പരിശോധന നടത്തുക.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികൾ സുതാര്യമാക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് സംവിധാനം ശക്‌തിപ്പെടുത്തും. സ്വിച്ചിട്ടാന്‍ ഉടന്‍ കത്തുന്ന തരത്തിലേക്ക് വകുപ്പിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്‌റ്റ് ഹൗസില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് പ്രവർത്തികളുമായി ബന്ധപ്പെട്ട പരാതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫീല്‍ഡില്‍ പരിശോധന ശക്‌തമാക്കും.
അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ആക്ഷേപമാണ് ഉയര്‍ന്ന് വരുന്നത്. തകരാത്ത റോഡ് ടാര്‍ ചെയ്യുന്ന പരാതികളും, ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടെല്ലാം ആക്ഷേപം ഉയരുന്നുണ്ട്. ഇതിലെല്ലാം വിജിലന്‍സ് പരിശോധന ശക്‌തമാക്കും.
ഉദ്യോഗസ്‌ഥർ പ്രവർത്തി നടക്കുന്ന സ്‌ഥലത്ത് ഉണ്ടാവുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേക പരിശോധനയുണ്ടാകും. ഉദ്യോഗസ്‌ഥര്‍ക്ക് പ്രവർത്തി നടക്കുന്ന സ്‌ഥലങ്ങളിലെത്താനും മറ്റും വാഹന സൗകര്യമടക്കം ഉറപ്പാക്കും. ഓരോ മണ്ഡലത്തിലും റോഡ് നിര്‍മാണ പ്രവർത്തി പരിശോധനയ്‌ക്ക് ഒരു ഉദ്യോഗസ്‌ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Also Read: ഇ-ബുൾ ജെറ്റ് കേസ്; വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ അഴിച്ചുമാറ്റാൻ ഉത്തരവ്