റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരം

By Trainee Reporter, Malabar News
Malabar News_ roshan Mathew receives award
Roshan Mathew
Ajwa Travels

ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‌ത ‘മൂത്തോന്‍’ സിനിമയിലെ പ്രകടനത്തിനാണ് റോഷന് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ അമീര്‍ എന്ന കഥാപാത്രമായിരുന്നു റോഷന്‍ കൈകാര്യം ചെയ്‌തത്. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച സിനിമക്കുള്ള പുരസ്‌കാരവും ‘മൂത്തോന്’ ലഭിച്ചു. ‘പരീക്ഷ‘, ‘നിര്‍വാണ ഇന്‍‘ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

നേരത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഫെസ്റ്റിവലിലെ മികച്ച സിനിമക്കുള്ള ബഹുമതി ‘മൂത്തോനാ’യിരുന്നു. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിക്ക് മികച്ച നടനുള്ള പുരസ്‌കാരവും, സഞ്ജനാ ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

#Moothon won the audience choice award and also the Best supporting actor for Roshan Mathew at Indo-German film week 2020 in Berlin ???

Proud of you my Ameer ♥️ Roshan Mathew

Posted by Geetu Mohandas on Thursday, October 1, 2020

2019ല്‍ നടന്ന ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ അന്തര്‍ദേശീയ പ്രീമിയറിന് ശേഷം ‘മൂത്തോന്‍’ വലിയ രീതിയില്‍ നിരൂപക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധാനം ചെയ്‌ത ചിത്രത്തില്‍ നിവിന്‍ പോളി, സഞ്ജന ദീപു, റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധൂലിപാല തുടങ്ങിയവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read also: ‘കള്ളങ്ങള്‍ കച്ചവടത്തിന് വെക്കാതിരുന്നു കൂടെ’-വനിതക്കെതിരേ റോഷനും ദര്‍ശനയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE