രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

By Staff Reporter, Malabar News
fiscal-deficit
Representational Image
Ajwa Travels

ന്യൂഡെൽഹി: രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.41 രൂപയായി. മാര്‍ച്ചില്‍ രൂപയുടെ മൂല്യം 76.98 എന്ന റെക്കോര്‍ഡ് താഴ്‌ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതും കടന്നാണ് രൂപ വീണ്ടും ഇടിഞ്ഞത്. വെള്ളിയാഴ്‌ച യുഎസ് ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 76.90 എന്ന നിലയിലേക്ക് രൂപ എത്തിയിരുന്നു.

വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികള്‍ ഉപേക്ഷിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. ഷാങ്ഹായിലെ കോവിഡ് ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയത് മുഴുവന്‍ ഏഷ്യന്‍ ഓഹരികള്‍ സാരമായി ബാധിച്ചേക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. ഈ പശ്‌ചാത്തലത്തില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്.

ബോണ്ട് ആദായത്തിലെ വര്‍ധനവും ഓഹരി വിപണിയിലെ തകര്‍ച്ചയും മൂലം ഡോളറിനെതിരെ ഇന്ത്യന്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മുന്‍പ് തന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ആഭ്യന്തര വിപണിയില്‍ സെന്‍സെക്‌സ് 11.34 ശതമാനവും എന്‍എസ്ഇ നിഫ്റ്റി 21.34 ശതമാനവും ഇടിഞ്ഞിരുന്നു.

Read Also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് മുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE