സ്പുട്‌നിക്കിന് ശേഷം രണ്ടാമതൊരു വാക്‌സിനുമായി റഷ്യ; പരീക്ഷണങ്ങള്‍ ആരംഭിച്ചു

By News Desk, Malabar News
Russia's Second Covid Vaccine
Representational Image
Ajwa Travels

മോസ്‌കോ: ലോകത്തിലെ ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക്-V യുടെ രജിസ്‌ട്രേഷന് ശേഷം കോവിഡ് മഹാമാരിക്കെതിരേ മറ്റൊരു വാക്സിന്‍ തയ്യാറാക്കുകയാണ് റഷ്യ. വിപുലമായ ഒരു പരീക്ഷണ ഘട്ടം രാജ്യം ആരംഭിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെപ്തംബറിലോ ഒക്ടോബര്‍ ആദ്യമോ വാക്‌സിന് അനുമതി നല്‍കിയേക്കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ അറിയിച്ചു. സൈബീരിയയിലെ വെക്ടര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് രണ്ടാമത്തെ വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ സെപ്തംബറോടെ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറയുന്നു.

നേരത്തെ കോവിഡ് 19 നെതിരായ ആദ്യത്തെ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള അനുമതി റഷ്യ നല്‍കിയിരുന്നു. ആര്‍ഡിഎഫിനൊപ്പം ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്‌നിക്-V വികസിപ്പിച്ചെടുത്തത്. ഇതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളോ വിപുലമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളോ പൂര്‍ത്തിയായിട്ടില്ല. ആദ്യ വാക്സിനെതിരെ വിമര്‍ശനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വാക്സിന്‍ എത്താന്‍ പോകുന്നത്. റഷ്യന്‍ റെഗുലേറ്ററി അനുമതി കൂടി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE