ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യവും

By Team Member, Malabar News
Salmon Fish Help To Decrease The Heart Related Diseases

ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യം കഴിക്കുന്നതും ഏറെ ഗുണം ചെയ്യും. കടൽ മൽസ്യമായ ചെമ്പല്ലി (കോര) കഴിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറക്കാൻ കഴിയുമെന്ന് പഠനങ്ങളിൽ നിന്നും വ്യക്‌തമാകുന്നുണ്ട്. ചെമ്പല്ലിക്കൊപ്പം തന്നെ അയല, മത്തി തുടങ്ങിയ മൽസ്യങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും, വൈറ്റമിൻ ഡിയും, വൈറ്റമിൻ B 6ഉം ആണ് ഇവയുടെ പോഷക ഗുണങ്ങൾക്ക് കാരണം.

ഹൃദയധമനികളിൽ പ്ളേക്ക് അടിഞ്ഞു കൂടുന്നതു വഴി ഉണ്ടാകുന്ന അതിറോക്ളീറോസിസ് വരാനുള്ള സാധ്യത കുറയ്‌ക്കാൻ ചെമ്പല്ലി സ്‌ഥിരമായി കഴിക്കുന്നതിലൂടെ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്‌. ചെമ്പല്ലിയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഇൻഫ്‌ളമേഷനെ പ്രതിരോധിച്ച് രോഗസാധ്യത കുറയ്‌ക്കുന്നത്. ഹൃദ്രോഗം വരുന്നത് തടയുക മാത്രമല്ല,  സന്ധികളുടെയും,തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെമ്പല്ലിക്ക് സാധിക്കും.

ചെമ്പല്ലി പോലെയുള്ള മൽസ്യങ്ങൾ ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാൾനട്ട്, ചിയ സീഡ്സ്, സോയബീന്‍, ഫ്ളാക്‌സിഡ്സ്, ഒലീവ് ഓയിൽ എന്നിവയും മിക്ക ദിവസങ്ങളിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

Read also: കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE