റിയാദ്: അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടിയതായി സൗദി അറേബ്യ. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 31ന് അവസാനിപ്പിക്കും എന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു എങ്കിലും തീയതി നീട്ടുകയായിരുന്നു. മെയ് 17ന് പുലര്‍ച്ചെ ഒന്ന് മുതല്‍ അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കര, നാവിക, വായു മാര്‍ഗങ്ങളിലൂടെയുള്ള രാജ്യാന്തര ഗതാഗതത്തിനുള്ള നിരോധനമാണ് നീട്ടിയത്. രാജ്യത്തേക്ക് വിദേശത്തുനിന്ന് വാക്സിന് എത്താന്‍ കാലതാമസം നേരിടുന്നതാണ് യാത്രാവിലക്ക് നീട്ടാന്‍ കാരണം.
സൗദിയില്‍ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിനാണ് ആദ്യം എത്തിയത്. ഈ വാക്സിന് ഉപയോഗിച്ചുള്ള വാക്സിനേഷന് ക്യാംപയിനാണ് രാജ്യത്ത് തുടരുന്നത്. എന്നാല്‍ ക്യാംപയിന് ആവശ്യമായ വാക്സിന്റെ ഡോസുകള്‍ സൗദിയില്‍ എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന ഷെഡ്യൂളുകളില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് മാര്‍ച്ച് 31നുള്ളില്‍ രാജ്യത്ത് വലിയൊരു വിഭാഗത്തിന് കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ആയിരുന്നു.
അതേസമയം രാജ്യത്തേക്ക് കൂടുതല്‍ കമ്പനികളുടെ വാക്സിനുകള്‍ എത്തിക്കാനുള്ള നീക്കം നടക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 30 ലക്ഷം ഡോസുകള്‍ സൗദിയിലേക്ക് എത്തിക്കാനുള്ള കരാര്‍ ആയിട്ടുണ്ട്.
National News: ഡെല്‍ഹി സ്ഫോടനം; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം