റായ്‌പൂർ: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഭവം വിവാദമാകുന്നു. സംസ്‌ഥാന സർക്കാരിന്റെ ഹെലികോപ്റ്ററായ ‘എഡബ്ള്യൂ 109 പവർ എലൈറ്റിൽ’ ആണ് ഫോട്ടോഷൂട്ട് നടന്നത്.
ജനുവരി 20നായിരുന്നു ഫോട്ടോഷൂട്ട് നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നത്. സംഭവം വിവാദമായതോടെ ഫോട്ടോഷൂട്ടിന് അനുമതി നൽകിയ ജീവനക്കാരനെ സസ്‌പെന്റ് ചെയ്‌തു. സിവിൽ ഏവിയേഷൻ വകുപ്പിലെ ഡ്രൈവറായ യോഗേശ്വർ സായാണ് സസ്‌പെൻഷനിൽ ആയത്.
ഇയാളുടെ സുഹൃത്തിന്റെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് ആണ് ഹെലികോപ്റ്ററിൽ വച്ച് നടത്തിയത്. സംഭവത്തിൽ ഏവിയേഷൻ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്‌ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിൽ പ്രീ വെഡിങ് ഫോട്ടോഷൂട്ട് നടന്നതായി ശ്രദ്ധയിൽ പെട്ടതായും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വ്യക്‌തമാക്കി.
Also Read: ‘ടൂൾ കിറ്റ്’ കേസ്; പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ജാമ്യം