ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി; പട്ടിക്കാട് ജാമിഅ സമ്മേളനം ആരംഭിച്ചു

By Desk Reporter, Malabar News
Jamia Nooriya 58th Conference_2021
സമ്മേളനത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നു

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചത്.

പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ സിയാറത്തിന് നേതൃത്വം കെടുത്തു. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അസ്‌ഗറലി ഫൈസി പട്ടിക്കാട്, അബ്‌ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, പുത്തനഴി മൊയ്‌തീൻ ഫൈസി, ഒഎംഎസ് തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്‌തഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി മുടിക്കോട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, ഉമറുല്‍ ഫാറൂക് ഹാജി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അലി ഫൈസി ചെമ്മാണിയോട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദ് കുട്ടി ഫൈസി മുള്ള്യാകുര്‍ശി, ഹനീഫ് പട്ടിക്കാട് തുടങ്ങിയവര്‍ സംബന്ധച്ചു.

മനുഷ്യന്‍-യുക്‌തി-മതം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സമസ്‌ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ ഉൽഘാടനം ചെയ്‌തു. അബ്‌ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി എന്നിവർ പ്രസംഗിച്ചു. നാളെ രാവിലെ 11 മണിക്ക് നടക്കുന്ന കന്നഡ സംഘമം കെ. ആലിക്കുട്ടി മുസ്‍ലിയാർ ചെയ്യും.

വാര്‍ഷിക സനദ്‌ദാന സമ്മേളനം നാളെ വൈകിട്ട് 5 മണിക്ക് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നടത്തും. പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.സിദ്ദിഖ് അഹമദിനെ സമ്മേനത്തില്‍ ആദരിക്കും.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എംടി അബ്‌ദുല്ല മുസ്‌ലിയാര്‍, പികെ കുഞ്ഞാലിക്കുട്ടി, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്‌ദുനാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്‌ദുസ്സമദ് സമദാനി, പി അബ്‌ദുൽ ഹമീദ് മാസ്‌റ്റർഎംഎൽഎ, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവർ പ്രസംഗിക്കും.

Jamia Nooriya 58th Conference
പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കുന്ന പ്രവർത്തകർ

മജ്‌ലിസു‌നൂർ സദസിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ ഭാഷണം നിർവഹിക്കും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മാണിയൂര്‍ അഹമദ് മൗലവി എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമാപന പ്രാർഥനക്ക് നേതൃത്വം കൊടുക്കും.

പൂർണ്ണ വായനയ്ക്ക്

Most Read: ബംഗാളില്‍ തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; ബോംബ് നിര്‍മാണത്തിനിടെ സംഭവിച്ചതെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE