ജാമിഅ നൂരിയ്യ സനദ്‌ദാന സമ്മേളനം; ഡോ.സിദ്ദിഖ് അഹമദിനെ ആദരിക്കും

By Desk Reporter, Malabar News
Dr Siddeekahmed_Jamia Nooriyya will be honored
ഡോ. സിദ്ദീഖ് അഹമദ്

പാലക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമദിനെ ആദരിക്കും.

27ന് ശനിയാഴ്‌ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സനദ്‌ദാന പൊതു സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅ നൂരിയ്യയുടെ സ്‌നേഹോപഹാരം സമര്‍പ്പിക്കും.

വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ ഡോ. സിദ്ദിഖ് അഹമദ് സൗദി അറേബ്യ കേന്ദ്രീകരിച്ച് ബിസിനസ് സംരഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യവസായി കൂടിയാണ്. ഇന്ത്യ ഉൾപ്പടെ പതിനാറ് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന നാല്‍പതിലധികം കമ്പനികളാണ് ഡോ. സിദ്ദീഖ് അഹമദിന്റെ വ്യവസായ സാമ്രാജ്യം.

എണ്ണ-പ്രകൃതി വാതകം, ഊർജ്‌ജം, നിര്‍മാണം, ഉത്പാദനം, ട്രാവല്‍ ആന്റ് ടൂറിസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ, മാദ്ധ്യമ മേഖല, ലോജിസ്‌റ്റിക്, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന ബിസിനസ് ലോകം പതിനായിരങ്ങൾക്കാണ് ജോലി നൽകുന്നത്.

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഇ-ടോയ്‌ലറ്റ്‌ സംവിധാനങ്ങള്‍, തന്റെ സ്വദേശമായ പാലക്കാടും കേരളത്തിലെ വിവിധ ഭാഗങ്ങളിലും നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ, പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന വ്യക്‌തിത്വമാണ് സിദ്ദിഖ് അഹമദിന്റേത്.

പൂർണ്ണ വായനയ്ക്ക്

Most Read: രാജ്യത്ത് നാളെ ഭാരത്ബന്ദ്; കർഷക സംഘടനകൾ നേതൃത്വം നൽകും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE