സ്‌കൂള്‍ തുറക്കലിന് മാര്‍ഗനിര്‍ദേശം; വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണം

By Staff Reporter, Malabar News
schools reopen_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനുവരിയില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി (ക്യുഐപി) മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണമെന്നും എണ്ണം എത്രയെന്നത് സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും ക്യുഐപി യോഗത്തില്‍ തീരുമാനിച്ചു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കും.

സ്‌കൂള്‍തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്‌ചക്കുള്ളില്‍ ചേരുമെന്നും യോഗം തീരുമാനിച്ചു. മാത്രവുമല്ല കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്‌ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്ഇഇആര്‍ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് പഠനപിന്തുണയും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗും നല്‍കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

ജനുവരി 1 മുതല്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്താവുന്നതാണ്. 10, 12 ക്‌ളാസുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്‌ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.

അതേസമയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും പരീക്ഷകളുമായി ബന്ധപ്പെട്ടും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

Read Also: കര്‍ഷകരോട് ഐക്യദാര്‍ഢ്യം; പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ച് ഹനുമാന്‍ ബെനിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE