ജില്ലയിൽ 8 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

By Desk Reporter, Malabar News
schools to international-standards _2020 Sep 09
Ajwa Travels

കോഴിക്കോട്: എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടി ജില്ലയിലെ 8 സ്കൂളുകൾക്ക് നൽകിയത് അന്താരാഷ്ട്ര നിലവാരം. ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി കെട്ടിടങ്ങളുടെ  ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 8 സ്കൂളുകൾക്ക് കൂടുതൽ സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ചു നൽകിയത്.

കിഫ്‌ബി വഴി അനുവദിച്ച 5 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കുന്ന തുകയും ചേർത്താണ് സ്കൂളുകൾ പുതുക്കി പണിതത്. ഹൈ ടെക് ക്ലാസ്സ്‌ മുറികളും, വിദ്യാർത്ഥി സൗഹൃദമായ പഠനാന്തരീക്ഷവും സൃഷ്ടിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.

ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ, പന്നൂർ ജിഎച്ച്എസ്എസ്, നടുവണ്ണൂർ ജിഎച്ച്എച്ച്എസ്, ജിഎച്ച്എസ്എസ് കുറ്റ്യാടി, ഫറോക്ക് ജിവിഎച്ച്എസ്എസ് ഗേൾസ്, ചാത്തമംഗലം ജിഎച്ച്എസ്എസ്, പയിമ്പ്ര ജിഎച്ച്എസ്എസ്, വളയം ഹയർസെക്കന്ററി സ്കൂൾ എന്നിവയാണ് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രി  ഉദ്ഘാടനം നിർവഹിച്ച സ്കൂളുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE