സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടു; നടുറോട്ടിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം

By Trainee Reporter, Malabar News
exercise performance with a bike

പാലക്കാട്: റോഡിൽ ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. അമിത വേഗത്തിൽ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവ് മറ്റൊരു സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോട്ടിൽ ഇടിച്ചിട്ടു. തുടർന്ന് യുവാവ് വാഹനം നിർത്താതെ കടന്നുകളഞ്ഞു. പാലക്കാട് നഗരത്തിലെ എസ്ബിഐ ജങ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

യുവാവ് അപകടകരമായ രീതിയിൽ റോഡിലൂടെ വാഹനം ഓടിക്കുന്നതിന്റെ വീഡിയോയും യുവതിയെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് ബൈക്കിന്റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂർ ആർടി ഓഫിസിൽ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് എത്രയും പെട്ടെന്ന് യുവാവിനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

അമിതവേഗത്തിൽ റോഡിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കാർ യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. ഇവരാണ് ബൈക്കുമായി സാഹസിക പ്രകടനം നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. വീഡിയോയും എടുത്തിരുന്നു. പിന്നാലെ അമിതവേഗത്തിൽ ബൈക്ക് ഒരു ബസിനെ മറികടക്കുകയും എതിരെ വന്ന സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട കടന്നുകളയുകയുമായിരുന്നു. കിലോമീറ്ററുകളോളം അപകടകരമായ രീതിയിലാണ് യുവാവ് ബൈക്ക് ഓടിച്ചിരുന്നതെന്ന് കാറിലെ യാത്രക്കാർ പോലീസിനോട് പറഞ്ഞു.

Most Read: സ്വർണക്കടത്ത്; കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശവുമായി കസ്‌റ്റംസിന്റെ കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE