സ്വർണക്കടത്ത്; കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശവുമായി കസ്‌റ്റംസിന്റെ കുറ്റപത്രം

By Team Member, Malabar News
Customs Charge Sheet Against Karat Faisal In The Gold Smuggling Case
Ajwa Travels

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കുറ്റപത്രത്തിൽ കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശം. സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ നിക്ഷേപം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് ഫൈസലിന്റെ പരാമർശം. 2019ൽ നടന്ന നയതന്ത്ര സ്വർണക്കടത്തിലാണ് ഇയാൾ പണം മുടക്കിയതെന്ന് സരിത് മൊഴി നൽകി. എം ശിവശങ്കർ ഇന്റലിജൻസ് റിപ്പോർട് ചോർത്തിയെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. എൻഐഎ മാപ്പുസാക്ഷിയാക്കിയ സന്ദീപ് മുഖ്യ പ്രതിയാണെന്നും കസ്‌റ്റംസ്‌ കുറ്റപത്രത്തിൽ പറയുന്നു.

21 തവണ ഈ സംഘം ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നൽകി. കാരാട്ട് ഫൈസൽ വിദഗ്‌ധനായ കള്ളക്കടത്തുകാരനാണെന്ന് സന്ദീപ് തന്നോട് പറഞ്ഞു. കാരാട്ട് ഫൈസലും ഫൈസൽ ഫരീദും മറ്റൊരാളും ചേർന്നാണ് 2019ൽ സ്വർണക്കടത്തിന് നിക്ഷേപം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ സ്വർണക്കടത്തിനെ പറ്റിയുള്ള ഇന്റലിജൻസ് റിപ്പോർട് ചോർത്തി ഇവർക്ക് നൽകിയെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. സന്ദീപിനെ സ്‌ഥിരം കുറ്റവാളിയാക്കിയാണ് കസ്‌റ്റംസ്‌ കുറ്റപത്രം.

Read also: മുക്കുപണ്ട തട്ടിപ്പ്; കേരള ഗ്രാമീൺ പനത്തടി ശാഖയിലെ അപ്രൈസറെ പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE