ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; യുപിയില്‍ പത്താംക്‌ളാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി

By Staff Reporter, Malabar News
Gunshoot UP
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥി സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചു കൊലപ്പെടുത്തി. ക്‌ളാസ് മുറിയില്‍ ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ക്‌ളാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലി ഇരു വിദ്യാര്‍ഥികളും തമ്മില്‍ ബുധനാഴ്‌ച തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ഇന്ന് അമ്മാവന്റെ തോക്ക് മോഷ്‌ടിച്ചു സ്‌കൂളിലേക്ക് കൊണ്ടുവന്നാണ് 14കാരന്‍ സഹപാഠിയുടെ നേര്‍ക്ക് നിറയൊഴിച്ചത്. ലൈസന്‍സുള്ള റിവോള്‍വറാണ് കൃത്യം നിര്‍വഹിക്കാന്‍ വിദ്യാര്‍ഥി ഉപയോഗിച്ചത്. വിദ്യാര്‍ഥിയുടെ ബാഗില്‍ മറ്റൊരു നാടന്‍ തോക്കും കണ്ടെത്തിയിട്ടുണ്ട്.

കൃത്യം നടത്തിയ വിദ്യാര്‍ഥിയുടെ അമ്മാവന്‍ സൈന്യത്തിലാണ് എന്നും ഇപ്പോള്‍ അവധിക്ക് വീട്ടിലുണ്ട് എന്നും പോലീസ് പറയുന്നു.

Read Also: രാജഗോപാലിനെ അഭിനന്ദിച്ച് ഐസക്; പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് പികെ കൃഷ്‌ണദാസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE