ശ്രീനഗർ: ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി.
അതേസമയം പുൽവാമയിൽ സ്‌ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്‌മീർ പോലീസ് പിടികൂടി. ഇവരിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ അടക്കം പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ ബാരാമുള്ളയിൽ സുരക്ഷാ സേനക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. രണ്ട് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടങ്ങി.
Most Read: മോഡലുകളുടെ മരണം; ദുരൂഹത നീക്കണമെന്ന് അൻസിയുടെ കുടുംബം, പരാതി നല്‍കി