ഗോവ തിരഞ്ഞെടുപ്പ്; ഉത്പൽ പരീക്കറിന് വോട്ട് ചോദിച്ച് സഞ്‌ജയ് റാവത്ത്

By Syndicated , Malabar News
sanjay_parrikkar
Ajwa Travels

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്പൽ പരീക്കറിന് വേണ്ടി വോട്ട് ചോദിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനാണ് ഉത്പൽ. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന ‘ശരിയായ ആദരമാകും’ അതെന്നും റാവത്ത് വ്യക്‌തമാക്കി.

അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉത്പൽ പരീക്കർ മൽസരിക്കുന്നു എങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണക്കണമെന്നും റാവത്ത് ട്വിറ്ററിൽ കുറിച്ചു.

‘പനാജിയിൽ ഉത്പൽ പരീക്കർ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്നു എങ്കിൽ എല്ലാ ബിജെപി ഇതരകക്ഷികളും അദ്ദേഹത്തെ പിന്തുണക്കണമെന്നു ഞാൻ ആവശ്യപ്പെടുകയാണ്. ആം ആദ്മി പാർട്ടി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി എന്നീ കക്ഷികൾ ഉത്പലിനെതിരെ സ്ഥാനാർഥിയെ നിർത്തരുത്. ഇതു മനോഹർ ഭായിക്ക് ശരിയായ ആദരമായിരിക്കും’– റാവത്ത് ട്വിറ്ററിൽ കുറിച്ചു.

മനോഹർ പരീക്കർ 25 വർഷത്തോളം കൈവശം വച്ചിരുന്ന മണ്ഡലമാണ് പനാജി. പിതാവിന്റെ സീറ്റിൽ മുൻ മന്ത്രി അതനാസിയോ ബാബുഷ് മൊൻസരാറ്റെയെ ബിജെപി മൽസരിപ്പിക്കുന്നതിനോടു ഉത്പലിന് യോജിപ്പില്ലെന്നും ഇക്കാര്യത്തിൽ ഉത്പൽ അസ്വസ്‌ഥനാണ് എന്നുമാണ് വിവരം. അതിനാൽ ഉത്പൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read also: മോഷണ ശ്രമം; സൊമാറ്റോ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE