സർവകലാശാല പരീക്ഷകൾ റദ്ദാക്കണം; ഗവർണർക്ക് കത്തയച്ച് ശശി തരൂർ ​

By News Desk, Malabar News
shashi-tharoor
ശശി തരൂര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗം അവസാനിക്കാത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ അവസാന വർഷ വിദ്യാർഥികളുടെ സർവകലാശാല പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂർ കേരളാ ​ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കത്തയച്ചു.

കേരളാ സർവകലാശാലയുടെ പരീക്ഷകളാണ് ജൂൺ 15ന് നടത്താൻ നിശ്‌ചയിച്ചിരിക്കുന്നത്. ഓഫ്‍ലൈനായി പരീക്ഷ നടത്തുന്നത് വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ശശി തരൂർ പറഞ്ഞു. ഇതിനെതിരെ ട്വീറ്റിൽ തരൂർ പ്രതിഷേധമറിയിച്ചിരുന്നു. ‘കേരള സർവകലാശാല പരീക്ഷകൾ ജൂൺ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് അവരെ എത്തിക്കുന്നത് അനീതിയാണ്’- എന്നായിരുന്നു ട്വീറ്റ്.

ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും ശശി തരൂർ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് വിദ്യാർഥികൾ ഒന്നടങ്കം പറയുന്നു. വിദ്യാർഥികളുടെ അഭ്യർഥന പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തരൂർ കത്തിൽ ​ഗവർണറോട് അഭ്യർഥിച്ചു.

Must Read: കുഴൽപ്പണക്കേസ്; സുരേഷ് ഗോപിക്കെതിരെയും അന്വേഷണം വേണ്ടേ? പത്‌മജ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE