കുഴൽപ്പണക്കേസ്; സുരേഷ് ഗോപിക്കെതിരെയും അന്വേഷണം വേണ്ടേ? പത്‌മജ

By Desk Reporter, Malabar News
Padmaja Venugopal to BJP; Party membership will be accepted today
Ajwa Travels

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പത്‌മജ വേണുഗോപാൽ. അന്വേഷണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാത്രം ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേയെന്നും പത്‌മജ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

“കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇതുപോലെ ഹെലികോപ്റ്ററിൽ ആണ് തൃശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ?,”- പത്‌മജ ചോദിക്കുന്നു.

കുഴൽപ്പണ കവർച്ചാകേസിലെ മുഖ്യപ്രതിയായ ധർമരാജനെ അറിയാമെന്ന് കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമരാജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് നൽകിയിരിക്കുന്ന മൊഴി. കെ സുരേന്ദ്രനും ധർമരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു.

Most Read:  ‘ഇത് അവസാനത്തെ അവസരം’; ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE