തമാശ ആസ്വദിക്കാൻ കഴിയാത്തത് മാറാരോഗം പോലെ, ചികിൽസയില്ല; മുരളീധരന് മറുപടിയുമായി തരൂർ

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്കിൽ ഉണ്ടായ തളർച്ചയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയേയും താരതമ്യം ചെയ്‌ത ട്രോൾ പങ്കുവെച്ചതിനെ തുടർന്നാണ് തരൂരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി രംഗത്ത് എത്തിയത്.

എത്രയും വേഗം സുഖം പ്രാപിക്കൂ, ശശി തരൂർ. ആയുഷ്‌മാൻ ഭാരതിന് കീഴിലുള്ള ആശുപത്രികളിൽ നിങ്ങൾക്കായി ഞാൻ ശുപാർശ ചെയ്യാം. താങ്കളുടെ അസുഖത്തിൽ നിന്നും എത്രയും വേഗം സുഖം പ്രാപിക്കൂ എന്നായിരുന്നു മുരളീധരന്റെ ട്വീറ്റ്.

എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം,…

Posted by Shashi Tharoor on Thursday, March 4, 2021

തനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് തനിക്ക് ഉറപ്പാണെന്ന് തരൂർ മറുപടി നൽകി. എന്നാൽ തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന് നിർഭാഗ്യവശാൽ ആയുഷ്‌മാൻ ഭാരതിൽ പോലും ഒരു ചികിൽസയില്ലെന്നും ശശി തരൂർ മറുപടിയിൽ പറഞ്ഞു.

2017-18 വർഷങ്ങളിലുള്ള ആറുപാദങ്ങളിലെ ജിഡിപി വളർച്ചാനിരക്കിന്റെ ഗ്രാഫും മോദിയുടെ തടിയുടെ നീളവ്യത്യാസങ്ങളും ചേർത്ത ചിത്രമാണ് ശശി തരൂർ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. ഗ്രാഫിക് വിശദീകരണം എന്നുപറഞ്ഞാൽ ഇതാണ്, എന്ന കുറിപ്പ് സഹിതമായിരുന്നു തരൂരിന്റെ ട്വീറ്റ്.

Read also: സംസ്‌ഥാനത്ത് ചൂട് ഉയരുന്നു, തൊഴിൽ സമയം ക്രമീകരിക്കണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE