ഭിന്നതകള്‍ക്ക് പരിഹാരം; ശോഭാ സുരേന്ദ്രനെ സംസ്‌ഥാന കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും

By News Desk, Malabar News
shobha surendran_malabar news
Ajwa Travels

ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്‌ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നാണ് വിവരം.

സംസ്‌ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടങ്ങുന്നത്. നേരത്തെ ഉപാധ്യക്ഷനായിരുന്ന എഎന്‍ രാധാകൃഷ്‌ണനെ ഇത്തരത്തില്‍ കോര്‍ കമ്മിറ്റി അംഗമാക്കി പ്രശ്‌നപരിഹാരം കണ്ടിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മറ്റൊരു നേതാവായ പിഎം വേലായുധന്റെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. എപി അബ്‌ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായ ഒഴിവില്‍ പിഎം വേലായുധനെ പരിഗണിക്കാനാണ് ആലോചന.

Entertainment News: നസ്രിയ നസീം തെലുങ്കിലേക്ക്; ആദ്യ ചുവടുവെപ്പ് നാനിക്കൊപ്പം

അതേസമയം, പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പരസ്യപ്രതികരണം നടത്തിയവര്‍ക്ക് അനൂകൂലമായി തീരുമാനങ്ങള്‍ എടുക്കുന്നത് പിന്നീട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നപരിഹാരം വേണമെന്ന ആര്‍എസ്എസ് സമ്മര്‍ദം ബിജെപിക്ക് മുകളിലുണ്ട്. അന്തിമ തീരുമാനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE