ശ്രീറാമും വഫയും ഒരുമിച്ചു ഹാജരാകണം; കേസ് നാളെ പരിഗണിക്കും

By Syndicated , Malabar News
K M Basheer_Sri Ram_Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ജൂലൈ 21 ന് ഉത്തരവിട്ടിരുന്നു.
അഭിഭാഷകര്‍ വഴി അവധി അപേക്ഷ സമര്‍പ്പിച്ച് ഇവര്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി മാസം മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച ശേഷം ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ഉത്തരവിട്ടിരുന്നു. പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (രണ്ട്) നിലനില്‍ക്കുന്നു എന്ന് കണ്ടെത്തിയതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കും മുമ്പ് പ്രതികള്‍ കോടതിയില്‍ ഹാജരായി നേരത്തേയുള്ള ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിര്‍ത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. ഈ കാറില്‍ ഉണ്ടായിരുന്നത് വഫാ ഫിറോസും ഒപ്പം ഐ എ എസ് ഉദ്യോഗസ്ഥനും ഡോക്ട്ടറുമായ ശ്രീറാം വെങ്കിട്ടരാമനായിരുന്നു. കെ എല്‍ 01-ബി എം 360 നമ്പര്‍ വോക്‌സ് വാഗണ്‍ കാര്‍ അമിത വേഗതയില്‍ ഓടിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

ശ്രീറാമിനെ അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചു എന്നതിനാണ് വഫക്കെതിരെ കേസെടുത്തിട്ടുള്ളത്.

Read also: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; ഹരജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE