ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ

By Staff Reporter, Malabar News
golden-visa-mg-sreekumar
Ajwa Travels

ദുബായ്: ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. വ്യത്യസ്‌ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ഗോൾഡൻ വിസ.

ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ഇസിഎച്ച്‌ സിഇഒ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ എംജി ശ്രീകുമാറും ഭാര്യ ലേഖയും യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. 4 പതിറ്റാണ്ടിൽ ഏറെയായി പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിൽ 35,000പരം ഗാനങ്ങൾ ആലപിച്ച ഗായകനാണ് എംജി ശ്രീകുമാർ.

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിലും അദ്ദേഹം ഗാനം ആലപിക്കാൻ പോവുകയാണ്. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാൻ ദുബായിൽ എത്തിയതായിരുന്നു എംജി ശ്രീകുമാറും ഭാര്യ ലേഖയും. നേരത്തെ പ്രമുഖ നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർക്കും യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Read Also: സ്‌ത്രീ ശാക്‌തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമവും സർക്കാർ ലക്ഷ്യം; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE