ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ

By Team Member, Malabar News
Single Use Plastic Bags Banned In Qatar

ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ. നവംബർ 15ആം തീയതി മുതലാണ് നിരോധനം നിലവിൽ വരിക. നഗരസഭാ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒറ്റത്തവണ ഉപയോഗിക്കുന്നതിന് പകരം അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരം നിർമിച്ച പുനരുപയോഗിക്കാവുന്ന പ്ളാസ്‌റ്റിക് ബാഗുകൾ, നശിപ്പിക്കാവുന്നവ, കടലാസുകൾ കൊണ്ടു നിർമിച്ചതോ അല്ലെങ്കിൽ തുണി കൊണ്ടുള്ള ബാഗുകൾ, വേഗത്തിൽ നശിപ്പിക്കാവുന്ന സാമഗ്രികൾ ഉപയോഗിച്ച് നിർമിച്ചവ എന്നിവ ഉപയോഗിക്കാവുന്നതാണ്.

നിരോധനം ഏർപ്പെടുത്തിയതോടെ ഇനിമുതൽ സ്‌ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്, വിതരണം, സാധനങ്ങൾ കൊണ്ടുപോകൽ, ഉൽപന്നങ്ങൾ കൊണ്ടു പോകൽ തുടങ്ങിവക്കെല്ലാം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉപയോഗിക്കാൻ കഴിയില്ല. പരിസ്‌ഥിതി സംരക്ഷണവും ജൈവവൈവിധ്യം നിലനിർത്താനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് നഗരസഭാ മന്ത്രാലയം ഇപ്പോൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

Read also: അഭയ കേസ്; ഫാദർ കോട്ടൂരും ജയിൽ മോചിതനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE