ന്യൂഡെൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ്. ഏപ്രിൽ ഒന്ന് മുതൽ കുറഞ്ഞ വില പ്രാബല്യത്തിൽ വരും. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിരിക്കുന്നത്.
രാജ്യ തലസ്‌ഥാനമായ ഡെൽഹിയിൽ എൽപിജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില. ഫെബ്രുവരിയിൽ ഇത് 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും വർധിപ്പിച്ചിരുന്നു. മാർച്ചിൽ എണ്ണകമ്പനികൾ 819 രൂപയായും വില കൂട്ടിയിരുന്നു.
തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ എണ്ണ കമ്പനികൾ പെട്രോൾ-ഡീസൽ വിലയിലും നേരിയ കുറവ് വരുത്തിയിരുന്നു ഇതിന് പിന്നാലെ പാചകവാതക വിലയും കുറയുമെന്ന സൂചന എണ്ണ കമ്പനികൾ നേരത്തെ നൽകിയിരുന്നു.
Also Read: ഡോളർ കടത്ത്; സ്‌പീക്കർക്ക് വീണ്ടും കസ്‌റ്റംസ് നോട്ടീസ്