‘വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗുമായും സഖ്യം’; ആവർത്തിച്ച് ശോഭ സുരേന്ദ്രൻ

By News Desk, Malabar News
Ajwa Travels

തൃശൂര്‍: മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്‌ലിം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ ലീഗ് വിഷയത്തിലെ നിലപാട് ആവര്‍ത്തിച്ചത്.

വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളുമെന്നാണ് ശോഭ വ്യക്‌തമാക്കിയത്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മിനോട് സഹകരിക്കാനാകില്ല. ജമ്മു കാശ്‌മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു ശോഭയുടെ പ്രതികരണം. താന്‍ പറഞ്ഞത് ബിജെപി നിലപാടാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ നേരിടാൻ ആസൂത്രിത നീക്കം നടക്കുന്നു. ഇടത് പക്ഷവും വലത് പക്ഷവും യോജിച്ചു പ്രവർത്തിക്കുന്നു. നടപ്പിലാക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങൾ മാത്രമേ ബിജെപി മുന്നോട്ട് വെക്കുന്നുള്ളൂ. പിഎസ്‍സി ഉദ്യോഗർഥികളോട് ഒരു മന്ത്രി പോലും ചർച്ചക്ക് പോകാത്തത് അഹങ്കാരമാണെന്നും അവർ പറഞ്ഞു.

പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനും പ്രസംഗിക്കാനും ആളുകൾ വേണം. അതാണ് താൻ ചെയ്യുന്നത്. മൽസരിക്കാൻ നേതാക്കൾ നിര്‍ബന്ധിക്കേണ്ട സാഹചര്യമില്ല. നേതൃത്വത്തിന് കാര്യങ്ങൾ അറിയാം. മൽസരിക്കാൻ നിര്‍ബന്ധിക്കുമെന്നും കരുതുന്നില്ലെന്നും ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും ശോഭ പറഞ്ഞു.

National News: ഡെൽഹിയിൽ സഹോദരിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത 17കാരന് ക്രൂരമർദ്ദനം; നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE