മുക്കുപണ്ടം വില്‍പന നടത്തി ജ്വല്ലറിയില്‍നിന്ന് പണം തട്ടി; അന്വേഷണം ആരംഭിച്ച് പോലീസ്

By Staff Reporter, Malabar News
Rold Gold_fraud
Representational Image

മഞ്ചേരി: മുക്കുപണ്ടം വില്‍പന നടത്തി നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് പണം തട്ടിയതായി പരാതി. മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. മാന്യമായി വസ്‌ത്രം ധരിച്ചെത്തിയ മധ്യവയസ്‌കരായ രണ്ടുപേരാണ് മുക്കുപണ്ടം നൽകി കബളിപ്പിച്ച് ഒരു ലക്ഷത്തിലേറെ രൂപയുമായി മുങ്ങിയത്.

ജ്വല്ലറിയില്‍ എത്തിയ ഇവർ നാല് പവന്റെ മൂന്ന് വളകളാണ് വിൽക്കുവാനായി നൽകിയത്. ജീവനക്കാര്‍ ഉരച്ചുനോക്കിയെങ്കിലും സ്വര്‍ണമാണെന്ന് ധരിച്ച് ജ്വല്ലറി ഉടമ ഒരു ലക്ഷത്തിലധികം രൂപ നല്‍കി. പണം വാങ്ങിയ ഉടന്‍ തട്ടിപ്പുകാര്‍ സ്‌ഥലം വിടുകയും ചെയ്‌തു.

എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് പറ്റിക്കപ്പെട്ടതായി മനസിലായത്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു. തട്ടിപ്പുകാര്‍ കടയില്‍ നല്‍കിയ മേല്‍വിലാസവും മൊബൈല്‍ നമ്പറും വ്യാജമാണ്. അതേസമയം ഇവരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ജ്വല്ലറി ഉടമ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Malabar News: മിനി ലോക്ക്ഡൗൺ: പരിശോധന കർശനമാക്കി പോലീസ്; 176 പേർക്കെതിരെ നടപടി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE