സോണിയ ഗാന്ധി ആശുപത്രി വിട്ടു

By Desk Reporter, Malabar News
Sonia Gandhi leaves hospital
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. കോവിഡ് സങ്കീർണതകളെ തുടർന്ന് ജൂൺ 12നാണ് സോണിയ ഗാന്ധിയെ ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സോണിയ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതായും, വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചതായും കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്‌തു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകാൻ സോണിയ ഗാന്ധിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂൺ 8ന് ഇഡിക്ക് മുമ്പാകെ ഹാജരാകാൻ ആയിരുന്നു സോണിയയോട് ആവശ്യപ്പെട്ടത്. എന്നാൽ ജൂൺ 1ന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഇഡിയിൽ നിന്ന് സമയം തേടുകയായിരുന്നു. തുടർന്ന് ജൂൺ 23ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സോണിയ ഗാന്ധിക്ക് പുതിയ സമൻസ് അയച്ചു.

Most Read:  മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ‘ഷബാഷ് മിതു’; ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE