സൂര്യയുടെ ‘സൂരറൈ പോട്ര് ‘ ഓൺലൈൻ റിലീസിനൊരുങ്ങുന്നു

By Desk Reporter, Malabar News
soorarai pottru _2020 Aug 22
Ajwa Travels

തമിഴ് സൂപ്പർ താരം സൂര്യ നായകനായി സുധ കൊങ്ങര സംവിധാനം ചെയ്‌ത ‘സൂരറൈ പോട്ര് ‘ ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 30 ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് കൂടിയ സൂര്യ ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഇരുദി സുട്രൂ ‘എന്ന ചിത്രത്തിന് ശേഷം സുധ കൊങ്ങര സംവിധാനം ചെയ്‌ത ചിത്രമാണിത്.

എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ ഗോപിനാഥിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം അപർണ ബലമുരളിയാണ് നായിക. ഓൺലൈൻ റിലീസ് പ്രഖ്യാപിക്കുന്ന തമിഴിലെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമാണിത്. ജാക്കി ഷറോഫ്, ഉർവശി, പരേഷ് റാവൽ, സമ്പത്ത് രാജ്, കരുണാസ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിറെഡ്ഡിയും സംഗീതം ജി.വി. പ്രകാശ് കുമാറുമാണ് നിർവഹിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.

തീയേറ്റർ റിലീസ് അനിശ്‌ചിതത്വത്തിൽ ആയ സാഹചര്യത്തിൽ വിവിധ ഭാഷകളിലെ ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു. മലയാളത്തിൽ ഈയിടെ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും ‘ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌തിരുന്നു.

സൂര്യയുടെ നിർമ്മാണത്തിൽ ജ്യോതിക നായിക ആയെത്തിയ ‘പൊൻമകൾ വന്താൽ’ എന്ന ചിത്രത്തിന്റെ ഓൺലൈൻ റിലീസിങിനെ ചൊല്ലി വിവാദങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ തീരുമാനത്തിൽ ഉറച്ചു നിന്ന സൂര്യ ചിത്രം ഒടിടി റിലീസിങ് നടത്തി. ഇതിന് പിന്നാലെ കൂടുതൽ സിനിമകൾ ഇതേ പാത പിന്തുടരുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE